രാജസ്ഥാന്‍ കോണ്‍ഗ്രസ് എം.എല്‍.എ മരിച്ചു; അന്ത്യം കൊവിഡില്‍ നിന്നും സുഖം പ്രാപിച്ച ശേഷം - കൊവിഡ്-19
സഹാറ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ത്രിവേദിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഒക്ടോബർ 2 ന് ജയ്പൂരിൽ നിന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
ജയ്പൂര്‍: കൊവിഡ് ബാധയില്‍ നിന്ന് കരകയറിയ ശേഷം ശ്വാസകോശത്തില്‍ ഫൈബ്രോസിസ് ബാധിച്ച രാജസ്ഥാൻ കോൺഗ്രസ് എംഎൽഎ കൈലാഷ് ചന്ദ്ര ത്രിവേദി ഗുഡ്ഗാവിലെ ആശുപത്രിയിൽ മരിച്ചു. 65 വയസ്സായിരുന്നു. സഹാറ നിയോജകമണ്ഡലത്തിലെ നിയമസഭാംഗമായ ത്രിവേദിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഒക്ടോബർ 2 ന് ജയ്പൂരിൽ നിന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മൂന്ന് തവണ എംഎൽഎ ആയിരുന്ന ത്രിവേദിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചിച്ചു. സഹാറ, ഭിൽവാര എംഎൽഎ, കോൺഗ്രസ് നേതാവ് കൈലാഷ് ത്രിവേദിയുടെ നിര്യാണത്തിൽ ഖേദിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾക്ക് എന്‍റെ ഹൃദയംഗമമായ അനുശോചനം. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഗെലോട്ട് ട്വീറ്റ് ചെയ്തു.