ജയ്‌പൂര്‍: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം മികച്ച രീതിയില്‍ നടത്തേണ്ടതിന് നിയമസഭ-ലോക്‌സഭാംഗങ്ങളുമായി ചര്‍ച്ച നടത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി അലോക് ഗെലോട്ട്. ഉദയ്‌പൂര്‍, ബിക്കാനെര്‍, ജോധ്‌പൂര്‍, ഭരത്‌പൂര്‍, കോട്ട എന്നി ഡിവിഷനുകളിലെ എംപിമാരുമായും എംഎല്‍എമാരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് ഇതുവരെ നടന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സ്ഥിതിഗതികളും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. കൊവിഡ് സംബന്ധിച്ച് പടരുന്ന ഭീതിയകറ്റണമെന്നും സര്‍ക്കാരിന്‍റെ പ്രതിരോധ രീതിയില്‍ മാറ്റം വേണമെന്നും നിയമസഭ സ്‌പീക്കര്‍ സി.പി. ജോഷി അഭിപ്രായപ്പെട്ടു. നിരവധി അതിഥി തൊഴിലാളികളാണ് ഇപ്പോഴും കാല്‍ നടയായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നത്. ഇതിന് മാറ്റം വരണം. അവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധം; രാജസ്ഥാന്‍ മുഖ്യമന്ത്രി എംഎല്‍എമാരുമായി ചര്‍ച്ച നടത്തി
ഉദയ്‌പൂര്‍, ബിക്കാനെര്‍, ജോധ്‌പൂര്‍, ഭരത്‌പൂര്‍, കോട്ട എന്നി ഡിവിഷനുകളിലെ എംപിമാരും എംഎല്‍എമാരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കൊവിഡ് പ്രതിരോധം; എംഎല്‍എ-എംപിമാരുമായി ചര്‍ച്ച നടത്തി രാജസ്ഥാന്‍ മുഖ്യമന്ത്രി
അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതിനാല്‍ അതിര്‍ത്തിയില്‍ തന്നെ നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കണം. സംസ്ഥാനത്തിന്‍റെ ഹോട്ട്സ്‌പോട്ടുകള്‍ മാത്രമാണ് റെഡ് സോണായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജില്ലകളെ റെഡ് സോണായി രേഖപ്പെടുത്തണമെന്നും മുന്‍ മുഖ്യമന്ത്രി വസുന്ധര രാജേ പറഞ്ഞു. സംസ്ഥാനത്ത് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്നതിനും വാങ്ങുന്നതിനും പ്രഖ്യാപിച്ച രണ്ട് ശതമാനം നികുതി നീക്കണമെന്നും ചര്‍ച്ചയില്‍ എംഎല്‍എമാര്‍ പറഞ്ഞു.