ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബുധനാഴ്ച മുതലുള്ള എല്ലാ മീറ്റിങ്ങുകളും ഒരു മാസത്തേക്ക് മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ വസതിയിലും ഓഫീസിലുമായി 40ഓളം ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അതേസമയം വീഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് കൊവിഡ്; രാജസ്ഥാൻ മുഖ്യമന്ത്രി മീറ്റിങ്ങുകൾ മാറ്റിവെച്ചു - ഉദ്യോഗസ്ഥർക്ക് കൊവിഡ്; രാജസ്ഥാൻ മുഖ്യമന്ത്രി മീറ്റിങ്ങുകൾ മാറ്റിവെച്ചു
മുഖ്യമന്ത്രിയുടെ വസതിയിലും ഓഫീസിലുമായി 40ഓളം ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
കൊവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്നത് സർക്കാരിന്‍റെ മുൻഗണനയാണെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു. ഇതിനായി, മെഡിക്കൽ സൗകര്യങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ ജനങ്ങളുടെ പൂർണ പിന്തുണ വിഷയത്തിൽ ആവശ്യമാണ്. അതുകൊണ്ട് തന്നെ എല്ലാവരും മാസ്ക് ധരിക്കുകയും മറ്റെല്ലാ ആരോഗ്യ പ്രോട്ടോക്കോളുകളും പൂർണ ഉത്തരവാദിത്തത്തോടെ പാലിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.