രാജസ്ഥാനിൽ 1331.96 കോടി രൂപയുടെ വികസന പദ്ധതികൾ അശോക് ഗെലോട്ട് ഉദ്ഘാടനം ചെയ്തു - അശോക് ഗെലോട്ട്
1037.96 കോടി രൂപയുടെ 47 പദ്ധതികൾക്ക് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തി. 294.44 കോടി രൂപയുടെ 21 പദ്ധതികൾ ഉദ്ഘാടനം ചെയ്‌തത്.
വികസന പദ്ധതികൾ അശോക് ഗെലോട്ട് ഉദ്ഘാടനം ചെയ്തു
ജയ്‌പൂർ: സംസ്ഥാനത്ത് 1331.96 കോടി രൂപയുടെ 68 വികസന പദ്ധതികൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉദ്ഘാടനം ചെയ്തു. 1037.96 കോടി രൂപയുടെ 47 പദ്ധതികൾക്ക് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തി. 294.44 കോടി രൂപയുടെ 21 പദ്ധതികൾ ഉദ്ഘാടനം ചെയ്തു. സ്മാർട്ട് സിറ്റി മിഷൻ, അമൃത് യോജന, രാജസ്ഥാൻ നഗര അടിസ്ഥാന വികസന പദ്ധതി, ജയ്പൂർ, അജ്മീർ, ഉദയ്പൂർ ഡിവിഷനുകൾക്ക് കീഴിലുള്ള നഗരവികസന വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ.