ന്യൂഡല്‍ഹി : ബിജെപി സര്‍ക്കാരിന്‍റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് എന്‍ആര്‍സിയെപ്പറ്റി ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി സര്‍ക്കാരിന്‍റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് അശോക് ഗഹ്‌ലോട്ട് - rajastan cm's statement
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് എന്‍ആര്‍സിയെപ്പറ്റി ഉന്നയിക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട്
![ബിജെപി സര്‍ക്കാരിന്‍റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് അശോക് ഗഹ്‌ലോട്ട് Ashok Gehlot criticised BJP NRC CAA Amit Shah PM Rally in Ram Lila Maidan No NRC in Rajasthan Rajasthan CM criticises PM Modi over NRC statement രാജസ്ഥാന്‍ മുഖ്യമന്ത്രി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് rajastan cm's statement NRC](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5467581-536-5467581-1577105119735.jpg)
എന്‍ആര്‍സി രാജ്യമൊട്ടാകെ നടപ്പാക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം അസമിലാണ് നടപ്പിലാക്കുന്നതെന്നും ഞായറാഴ്‌ച പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്‍ആര്‍സി രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന അമിത് ഷായുടെ വാക്കുകൾക്ക് വിരുദ്ധമായ പ്രസ്‌താവനയാണ് പ്രധാനമന്ത്രി നടത്തിയതെന്ന് ഗഹ്‌ലോട്ട് വ്യക്തമാക്കി. തന്‍റെ സര്‍ക്കാരിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയാതെ പ്രധാനമന്ത്രി ഇത്തരം പ്രസ്‌താവനകൾ നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.