കേരളം

kerala

ETV Bharat / bharat

രാജസ്ഥാൻ മന്ത്രി മാസ്റ്റർ ഭൻവർലാൽ മേഘ്‌വാൾ അന്തരിച്ചു - മാസ്റ്റർ ഭൻവർലാൽ മേഘ്‌വാൾ അന്തരിച്ചു

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി

1
1

By

Published : Nov 16, 2020, 8:57 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി മാസ്റ്റർ ഭൻവർലാൽ മേഘ്‌വാൾ (72) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ആറുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. മേഘ്‌വാളിന്‍റെ വിയോഗത്തിൽ അതിയായ ദുഖമുണ്ട്. ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. 1980 മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഈ വേദന മറികടക്കാൻ അദ്ദേഹത്തിന്‍റെ കുടുംബത്തിന് കഴിയട്ടെയെന്ന് പ്രാർഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ചൊവ്വാഴ്‌ച സംസ്ഥാനത്ത് വിലാപദിനം ആചരിക്കും.

സർക്കാർ സ്‌കൂളിലെ ഫിസിക്കൽ ഇൻസ്ട്രക്‌ടറായിരുന്ന മാസ്റ്റർ ഭൻവർലാൽ 1977 ലാണ് ജോലി രാജിവെച്ച് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കഴിഞ്ഞ 41 വർഷമായി സജീവമായി രാഷ്ട്രീയ രംഗത്തുള്ള അദ്ദേഹം അഞ്ച് തവണ നിയമസഭാഗമായി തെരഞ്ഞെടുക്കപ്പെട്ടു. ചുരു ജില്ലയിലെ സുജൻഗഡ് നിയോജകമണ്ഡലത്തിലെ എം‌എൽ‌എ ആയിരുന്നു മാസ്റ്റർ ഭൻ‌വർലാൽ മേഘ്‌വാൾ.

ABOUT THE AUTHOR

...view details