ജയ്‌പൂർ:തെർമൽ സ്‌ക്രീനിങ്ങ് നടത്താൻ ആരോഗ്യ പ്രവർത്തകർക്ക് സഹായകരമായി റോബോട്ടുകൾ. ജയ്‌പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ലബ് ഫസ്റ്റ് എന്ന കമ്പനിയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താനാവുന്ന റോബോട്ടുകളെ വികസിപ്പിച്ചെടുത്തത്.
രാജസ്ഥാനിൽ കൊവിഡ് പരിശോധനക്ക് റോബോട്ടുകൾ - corona rajasthan
തെർമൽ സ്‌ക്രീനിങ്ങിന് സഹായിക്കുന്ന റോബോട്ടുകൾക്ക് മാസ്‌ക് ധരിക്കാത്ത വ്യക്തികളെ തിരിച്ചറിയാൻ സാധിക്കും.
![രാജസ്ഥാനിൽ കൊവിഡ് പരിശോധനക്ക് റോബോട്ടുകൾ COVID-19 COVID-19 crisis thermal screening Robots താപനില പരിശോധന ജയ്‌പൂർ ആസ്ഥാനമാക്കി ക്ലബ് ഫസ്റ്റ് റോബോട്ടുകൾ സ്പൈൻ ടെക്‌നോളജി രാജസ്ഥാൻ ക്ലബ് ഫസ്റ്റ് മാനേജിങ്ങ് ഡയറക്ടർ ഭുവനേഷ് മിശ്ര കൊവിഡ് പരിശോധനക്ക് തെർമൽ സ്‌ക്രീനിങ്ങ് corona rajasthan jaipur robots](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7218584-1065-7218584-1589609137713.jpg)
മാസ്‌ക് ധരിക്കാത്ത വ്യക്തികളെ റോബോട്ടുകൾക്ക് തിരിച്ചറിയാൻ സാധിക്കും. ഇന്ത്യയിലാണ് 95 ശതമാനം നിർമാണവും പൂർത്തിയാക്കിയത്.സ്പൈൻ ടെക്‌നോളജി (നട്ടെല്ലിനെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ) ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ആദ്യ റോബോട്ടുകളാണിവ. അതിനാൽ തന്നെ റോബോർട്ടുകൾക്ക് കാന്തിക പാത പിന്തുടരേണ്ടതില്ലെന്ന് രാജസ്ഥാൻ ക്ലബ് ഫസ്റ്റ് മാനേജിങ്ങ് ഡയറക്ടർ ഭുവനേഷ് മിശ്ര വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 4,534 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രാജസ്ഥാനിൽ ഇതുവരെ 125 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.