ജയ്‌പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ വെട്ടുകിളി ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി അഗ്രിക്കള്‍ച്ചര്‍ ഫുഡ് ഓര്‍ഗനൈസേഷന്‍. വിവിധ ജില്ലകളില്‍ വെട്ടുകിളികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്. മണ്‍സൂണ്‍ കാലം തുടരുന്നതിനാല്‍ കര്‍ഷകര്‍ വിളകളുടെ സംരക്ഷണത്തെക്കുറിച്ച് ആശങ്കാകുലരാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ചത്തീസ്‌ഗഢ്, ഹരിയാന, മഹാരാഷ്‌ട്ര, ഹരിയാന, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ 2.75 ഹെക്‌ടര്‍ പ്രദേശത്ത് വെട്ടുകിളിയെ നിയന്ത്രണത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
വെട്ടുകിളി ആക്രമണം; മുന്നറിയിപ്പുമായി രാജസ്ഥാന്‍ - വെട്ടുകിളി ആക്രമണം
ബാര്‍മര്‍ ജില്ലയിലാണ് വെട്ടുകിളി ആക്രമണം ഉണ്ടായേക്കാമെന്ന് അഗ്രിക്കള്‍ച്ചര്‍ ഫുഡ് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയത്. ആക്രമണത്തെ നേരിടാന്‍ ബാര്‍മറില്‍ സ്‌പ്രേ വാഹനങ്ങള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്.
വെട്ടുകിളി ആക്രമണത്തെ നേരിടാന്‍ ബാര്‍മറില്‍ സ്‌പ്രേ വാഹനങ്ങള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ടെന്ന് കാര്‍ഷിക ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ ജെ ആര്‍ ബാക്കര്‍ പറഞ്ഞു. വെട്ടുകിളികളെ നിയന്ത്രിക്കാനായി ഡ്രോണുകളെ ഉപയോഗിച്ച ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെട്ടുകിളിക്കൂട്ടങ്ങള്‍ കാലവര്‍ഷമായതിനാല്‍ വിളകളെ കൂടുതല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ബാക്കര്‍ പറഞ്ഞു. നിലവില്‍ കീടനാശിനി സ്‌പ്രേയ്‌ക്കായി രണ്ട് ഹെലികോപ്‌റ്ററുകള്‍ സജ്ജമാണ്. ഇതില്‍ ഒരെണ്ണം എയര്‍ഫോഴ്‌സിന്‍റെയും മറ്റൊന്ന് സ്വകാര്യ കമ്പനിയുടെതുമാണ്. എന്നിരുന്നാലും വെട്ടുകിളികള്‍ രാജസ്ഥാനില്‍ ചെറിയ വിളനാശമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന വെട്ടുകിളികള്‍ക്ക് കാറ്റിന്‍റെ ഗതിയനുസരിച്ച് ഒരു ദിവസം 150 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുണ്ട്. ഇത് വിളകള്‍ക്കും അതുവഴി ഭക്ഷ്യസുരക്ഷയ്‌ക്കും വലിയ ഭീഷണിയാണ്.