ജയ്‌പൂർ: ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഗർഭിണി ഭർത്താവിനെ കോടാലി കൊണ്ട് അടിച്ചു കൊന്നു. രാജസ്ഥാനിലെ സിക്കാർ ജില്ലയിലാണ് സംഭവം. മഹാവീർ ബാലായിയാണ് മരിച്ചത്. ഭർത്താവിന് തന്‍റെ സഹോദരിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഒൻപത് മാസം ഗർഭിണിയായ സരോജ് ഭർത്താവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്‍റെ മുറ്റത്ത് കുഴിച്ചിട്ടത്.
ഗർഭിണി ഭർത്താവിനെ കോടാലി കൊണ്ട് അടിച്ചു കൊന്നു - സിക്കാർ ജില്ല
മഹാവീർ ബാലായിയാണ് മരിച്ചത്. ഭർത്താവിന് തന്‍റെ സഹോദരിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഒൻപത് മാസം ഗർഭിണിയായ സരോജ് ഭർത്താവിനെ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്‍റെ മുറ്റത്ത് കുഴിച്ചിട്ടത്.
ഗർഭിണി ഭർത്താവിനെ കോടാലി കൊണ്ട് അടിച്ചു കൊന്നു
ഒരു ദിവസത്തിന് ശേഷം സിക്കാർ പൊലീസ് സ്റ്റേഷനിൽ എത്തി സരോജ് കുറ്റം സമ്മതിച്ചു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. സരോജിനെതിരെ കേസെടുത്തു.