ജയ്‌പൂർ: ചുരു ഗ്രാമത്തിലെ ഒരു കുടുംബത്തിൽ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയ്‌പൂരില്‍ ആകെ കൊവിഡ് രോഗികൾ 563 ആയി. ആരോഗ്യ പ്രവർത്തകർ പ്രദേശം അണുവിമുക്തമാക്കി ബാരിക്കേഡുകൾ സ്ഥാപിച്ചു. പ്രദേശത്ത് രോഗം സ്ഥിരീകരിച്ചവർ കൊവിഡ് കെയർ സെന്‍ററിലാണ് ചികിത്സയിലുള്ളത്.
രാജസ്ഥാനിൽ ഒരു കുടുംബത്തിലെ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ജയ്‌പൂർ
ഹരിദ്വാറിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മറ്റുള്ളവരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്.
ഹരിദ്വാറിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് കുടുംബാംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മറ്റുള്ളവരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്. ആരോഗ്യവകുപ്പ് വെള്ളിയാഴ്‌ചയാണ് കുടുംബങ്ങളിലെ 86 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. ഇതിൽ 25 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കുടുംബത്തിലെ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ജനങ്ങൾ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് 9,379 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ആകെ കൊവിഡ് മരണം 613 ആയി. സംസ്ഥാനത്ത് 25,306 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്.