കനത്ത മഴയിലും കാറ്റിലും വീടു തകർന്ന് രണ്ട് കുട്ടികൾ മരിച്ചു - നാല് പേർക്ക് ഗുരുതര പരിക്ക്
ശക്തമായ കാറ്റിനെത്തുടർന്ന് ബാർമർ സ്വദേശി മനാരം മേഘ്‌വാളിന്‍റെ വീട് തകർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. മേഘ്‌വാളിന്‍റെ മകൾ കവിത (10), മകൻ ലളിത് (8) എന്നിവരാണ് മരിച്ചത്.
രാജസ്ഥാനിൽ കനത്ത മഴയിലും കാറ്റിലും വീടുതകർന്ന് രണ്ട് കുട്ടികൾ മരിച്ചു
രാജസ്ഥാൻ : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും രാജസ്ഥാനില്‍ രണ്ട് കുട്ടികൾ മരിച്ചു. നാല് പേർക്ക് ഗുരുതര പരിക്ക്. ബാലസാർ ഗ്രാമത്തിലാണ് സംഭവം. ശക്തമായ കാറ്റിനെത്തുടർന്ന് ബാർമർ സ്വദേശി മനാരം മേഘ്‌വാളിന്‍റെ വീട് തകർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. മേഘ്‌വാളിന്‍റെ മകൾ കവിത (10), മകൻ ലളിത് (8) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ മൃതദേഹം സംസ്കരിച്ചു.