കേരളം

kerala

ETV Bharat / bharat

മിനിബസും കാറും കൂട്ടിയിടിച്ച് രാജസ്ഥാനില്‍ 13 മരണം - രാജസ്ഥാന്‍

ജയ്‌സാല്‍മീറിലേക്ക് പോകുകയായിരുന്ന ബസും അഗോലയിലേക്ക് കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.

മിനിബസ്സും കാറും കൂട്ടിയിടിച്ച് രാജസ്ഥാനില്‍ 13 മരണം

By

Published : Sep 27, 2019, 9:14 PM IST

ജോധ്പുര്‍: മിനിബസും ബോലേറോ കാറും കൂട്ടിയിടിച്ച് രാജസ്ഥാനിലെ ജോധ്പുറില്‍ 13 മരണം. അപകടത്തില്‍ പരിക്കേറ്റവരെ ജോധ്പുറിലുള്ള മധുരദാസ് മധൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെഹ്സില്‍ താലൂക്കില്‍ ദദ്ദാനിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. ജയ്‌സാല്‍മീറിലേക്ക് പോകുകയായിരുന്ന ബസും അഗോലയിലേക്ക് കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

മിനിബസ്സും കാറും കൂട്ടിയിടിച്ച് രാജസ്ഥാനില്‍ 13 മരണം

അപകടത്തിന് പിന്നാലെ അഡീഷണല്‍ സൂപ്രണ്ട് രഘുനാദ് ഗാര്‍ഗും മറ്റുയര്‍ന്ന ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് അനുശോചനം അറിയിച്ചു.

ABOUT THE AUTHOR

...view details