കേരളം

kerala

ETV Bharat / bharat

ശിശു മരണങ്ങളുടെ നടുവില്‍ രാജസ്ഥാൻ ; ശോചനീയാവസ്ഥയില്‍ സർക്കാർ ആശുപത്രികൾ - മാതൃശിശു പരിചരണ ആശുപത്രി

ബണ്ടി ജില്ലയിലെ മാതൃശിശു പരിചരണ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളോ വൈദ്യുതിയോ ആവശ്യമായ ജീവനക്കാരോ ഇല്ല.

Ashok Gehlot-led government.  hospital in Bundi  100 infants in Kota  hospital administration  10 infants die  രാജസ്ഥാനിൽ വീണ്ടും ശിശു മരണങ്ങൾ  സർക്കാർ ആശുപത്രിയുടെ അവസ്ഥ ശോചനീയം  മാതൃശിശു പരിചരണ ആശുപത്രി
രാജസ്ഥാനിൽ വീണ്ടും ശിശു മരണങ്ങൾ; സർക്കാർ ആശുപത്രിയുടെ അവസ്ഥ ശോചനീയം

By

Published : Jan 5, 2020, 10:17 AM IST

ജയ്പൂർ: കോട്ട ആശുപത്രിയിൽ ശിശു മരണം തുടരവെ രാജസ്ഥാനിലെ സർക്കാർ ആശുപത്രികളുടെ അവസ്ഥ ശോചനീയമെന്ന് റിപ്പോർട്ടുകൾ. അതിനിടെ, ബണ്ടി ജില്ലയിലെ സർക്കാർ ആശുപത്രിയിലും നവജാത ശിശുമരണം റിപ്പോർട്ട് ചെയ്തു. ഡിസംബറിൽ 10 നവജാത ശിശുക്കൾ മരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. വിവിധ കാരണങ്ങളാലാണ് മരണം സഭവിച്ചതെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്. കുട്ടികളുടെ രോഗം മൂർച്ഛിച്ചതിനാലാണ് മരണപ്പെട്ടതെന്ന് ആശുപത്രിയുടെ ചാർജുണ്ടായിരുന്ന ഡോ. ഹിതേഷ് സോണി ഇടിവി ഭാരതിനോട് പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളോ വൈദ്യുതിയോ ആവശ്യമായ ജീവനക്കാരോ ആശുപത്രിയിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. മാതൃ- നവജാത ശിശുരോഗ പരിചരണത്തിനായുള്ള അത്യാവശ്യ ഉപകരണങ്ങൾ പോലും ആശുപത്രികളില്‍ ഇല്ല. അതിനിടെ, ശുചിത്വം ഉറപ്പാക്കാൻ ആശുപത്രി സന്ദർശിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു.

ABOUT THE AUTHOR

...view details