ജയ്പൂർ: രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് ഏഴ് പേർ കൂടി മരിച്ചു. സംസ്ഥാനത്ത് പുതുതായി 182 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജസ്ഥാനിലെ ആകെ കൊവിഡ് മരണസംഖ്യ 372 ആയി. ആകെ കൊവിഡ് രോഗികളുടെ എണ്ണം 15,809 ആയി. ബിക്കാനീർ, ശ്രീഗംഗനഗർ, ദൗസ, ഭരത്പൂർ, കോട്ട എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് ഏഴ് പേർ കൂടി മരിച്ചു - 182 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ആകെ കൊവിഡ് രോഗികളുടെ എണ്ണം 15,809 ആയി. ബിക്കാനീർ, ശ്രീഗംഗനഗർ, ദൗസ, ഭരത്പൂർ, കോട്ട എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്
രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചു
ധോൽപൂരിൽ 63 കേസുകൾ റിപ്പോർട്ട് ചെയ്തു. ജയ്പൂരിൽ 53, ഭരത്പൂരിൽ 23, കോട്ടയിൽ 10 , നാഗർ, സിക്കാർ എന്നിവിടങ്ങളിൽ അഞ്ച് വീതവും, ലാവാർ, ദൗസ എന്നിവിടങ്ങളിൽ നാല് വീതവും സ്വായ് മാധോപൂർ, രാജ്‌സമന്ദ്, ദുൻഗർപൂർ, ബുണ്ടി, എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 3,013 പേർ നിലവിൽ ചികിത്സയിലാണ്. 12,178 പേര്‍ രോഗമുക്തി നേടി .