പുൽവാമയിലെ ഭീകരാക്രമണത്തിൽ മരിച്ച സൈനികർക്ക് അന്തിമോപചാരം അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ്. സിആർപിഎഫ് ക്യാമ്പിലെ മറ്റ് സൈനികർക്കൊപ്പം ജമ്മുകശ്മീർ ഡിജിപി ദിൽബഗ് സിംഗും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ആക്രമണത്തിൽ മരിച്ച സൈനികരുടെ ശവമഞ്ചം ചുമന്നു.
നേരത്തേ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കും കരസേനയുടെ വടക്കൻ കമാൻഡ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ രൺബീർ സിംഗും ആക്രമണത്തിൽ മരിച്ച സൈനികരുടെ മൃതശരീരങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചപ്പോൾ 'വീർ ജവാൻ അമർ രഹേ' മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു. പുൽവാമയിൽ നിന്നും ബദ്‍ഗാമിലെ സിആർപിഎഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങൾ ആദ്യം എത്തിച്ചത്.