പെഹ്‌ലുഖാനെതിരായ പശുക്കടത്ത് കേസ് രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി - Cattle smuggling case
പശുക്കളെ കടത്തിയത് കശാപ്പു ചെയ്യാനാണെന്ന പരാതിയിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയാണ് എഫ്.ഐ.ആർ റദ്ദാക്കിയത്. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെഹ്‌ലുഖാന്‍റെ രണ്ട് മക്കളും ട്രക്ക് ഡ്രൈവർ ഖാൻ മുഹമ്മദുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: പെഹ്‌ലുഖാനെതിരായ പശുക്കടത്ത് കേസ് രാജസ്ഥാന്‍ ഹൈക്കോടതി റദ്ദാക്കി. പെഹ്‌ലുഖാന്‍റെ രണ്ട് ആൺ മക്കൾ, ട്രക്ക് ഡ്രൈവർ എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികൾ. 2017 ഏപ്രിൽ മാസത്തിലാണ് അദ്ദേഹത്തെ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയത്. പശുക്കളെ കടത്തിയത് കശാപ്പു ചെയ്യാനാണെന്ന പരാതിയിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയാണ് എഫ്.ഐ.ആർ റദ്ദാക്കിയത്. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെഹ്‌ലുഖാന്‍റെ രണ്ട് മക്കളും ട്രക്ക് ഡ്രൈവർ ഖാൻ മുഹമ്മദുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് നിയമ വ്യവസ്ഥയെ ദുരുപയോഗം ചെയ്തുള്ളതാണെന്നും പശുക്കളെ കടത്തിയത് കശാപ്പിനാണെന്ന ആരോപണത്തിൽ തെളിവില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ കപിൽ ഗുപ്ത ചൂണ്ടിക്കാട്ടി. ജയ്പുര്‍ ചന്തയില്‍ നിന്ന് കാലികളെ വാങ്ങിയതിന്‍റെ രസീത് ഉണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെഹ്‌ലുഖാന്‍ മൂന്നുദിവസത്തിനുശേഷം മരിച്ചു. പെഹ്‌ലുഖാനെ ആക്രമിച്ചവർക്കെതിരെ കേസെടുത്തെങ്കിലും ഇവരെ കോടതി വിട്ടയിച്ചിരുന്നു.