ന്യൂഡല്‍ഹി: അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് കുറ്റമല്ല, മറിച്ച് ഒരാളുടെ കടമയാണെന്നും മോദി സർക്കാർ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകള്‍ അവരുടെ ശക്തമായ ഉദ്ദേശ്യങ്ങളെ തടയില്ലെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ ഈ പോരാട്ടം തുടരുമെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പൊലീസ് ബാരിക്കേഡുകൾ നീക്കം ചെയ്‌തതിന് പ്രക്ഷോഭം നടത്തുന്ന ആയിരക്കണക്കിന് കർഷകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതായുള്ള ഒരു മാധ്യമ റിപ്പോര്‍ട്ട് ഉദ്ദരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് കുറ്റമല്ല, കടമയാണ്: രാഹുൽ ഗാന്ധി - അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് കുറ്റമല്ല, കടമയാണ്: രാഹുൽ ഗാന്ധി
പോലീസ് ബാരിക്കേഡുകൾ നീക്കം ചെയ്‌തതിന് പ്രക്ഷോഭം നടത്തുന്ന ആയിരക്കണക്കിന് കർഷകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തതായുള്ള ഒരു മാധ്യമ റിപ്പോര്‍ട്ട് ഉദ്ദരിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കർഷകന്‍റെ പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥർ ഒരു കർഷകനെ മർദ്ദിക്കുന്നതിന്‍റെ ഫോട്ടോ രാഹുല്‍ ട്വിറ്ററില്‍ ഇട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. മോദി സര്‍ക്കാര്‍ കോർപ്പറേറ്റ് സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നതിനായി ചുവന്ന പരവതാനി വിരിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. ബിജെപി സർക്കാരിനു കീഴിലുള്ള രാജ്യത്തിന്‍റെ സ്ഥിതി നോക്കൂ. ശതകോടീശ്വരൻമാരായ കോർപ്പറേറ്റ് സുഹൃത്തുക്കൾ എത്തുമ്പോൾ ഡല്‍ഹിയില്‍ ചുവന്ന പരവതാനി ഇടുന്നു. കൃഷിക്കാർ വരുമ്പോൾ അവരെ തടയുന്നതായും പ്രിയങ്ക ഹിന്ദിയിൽ ട്വീറ്റിൽ പറഞ്ഞു. ഈ വർഷം സെപ്റ്റംബറിൽ പാർലമെന്‍റില്‍ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് കർഷകറാണ് ഡല്‍ഹിയിലെത്തി പ്രക്ഷോഭം നടത്തുന്നത്.