ഭുവനേശ്വർ: സൂപ്പർ സൈക്ലോൺ 'ഉംപുൻ' ഇന്ന് ഉച്ചയോടെ ബംഗാൾ കര തൊടുമെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാളിലെയും ഒഡീഷയിലെയും തീരദേശ ജില്ലകളിൽ നിന്ന് ലക്ഷക്കണക്കിനാളുകളെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റി. കൊൽക്കത്ത ഉൾപ്പെടെ ബംഗാളിലെ പല പ്രദേശങ്ങളിലും ഒഡീഷയുടെ തീരമേഖലകളിലും മഴ തുടങ്ങി.
കര തൊടാനൊരുങ്ങി ഉംപുൻ; ഒഡീഷയിൽ ഒരു ലക്ഷം പേരെ മാറ്റിപാർപ്പിച്ചു - Amphan
കൊൽക്കത്ത ഉൾപ്പെടെ ബംഗാളിലെ പല പ്രദേശങ്ങളിലും ഒഡീഷയുടെ തീരമേഖലകളിലും മഴ തുടങ്ങി.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'ഉംപുൻ' ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുംതോറും അതിതീവ്രമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം. ബുധനാഴ്ച വൈകിട്ട് പശ്ചിമ ബംഗാളിലെ ദിഖക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനും ഇടയിൽ ശക്തി കുറഞ്ഞ് കരയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ.
'ഉംപുൻ' ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള ചൊവ്വാഴ്ച പാർലമെന്‍റ് അംഗങ്ങളോട് സംസാരിച്ചിരുന്നു. ജനങ്ങളുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കണമെന്നും എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.