കേരളം

kerala

ETV Bharat / bharat

കനത്ത മഴയില്‍ മുങ്ങി മുംബൈ: രണ്ട് ദിവസം പൊതു അവധി - sixteen dead

കല്യാണില്‍ സ്‌കൂളിന്‍റെ മതില്‍ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. രണ്ട് ദിവസം സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.

വെള്ളപ്പൊക്ക ഭീഷണിയില്‍ മുംബൈ

By

Published : Jul 2, 2019, 9:40 AM IST

മുംബൈ: അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴ മുംബൈ നഗരത്തയും പരിസര പ്രദേശങ്ങളെയും വെള്ളക്കെട്ടിലാക്കി. മുംബൈ, പൽഘർ, താനെ, റായ്‌ഗഡ് ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുംബൈയിലും പരിസരങ്ങളിലുമുള്ള ട്രെയിൻ ഗതാഗതം താല്‍ക്കാലികമായി റദ്ദാക്കി. നലസോപാറ മേഖലയിൽ പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടർന്ന് സബര്‍ബൻ ട്രെയിൻ സർവീസും നിർത്തിവെച്ചു. നഗരത്തിന്‍റെ പല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് റോഡ് ഗതാഗതവും താറുമാറായി.

താനെ, പൽഘർ എന്നിവിടങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജൂലൈ അഞ്ച് വരെ മഴ തുടരുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ മുംബൈ കല്യാണില്‍ തിങ്കളാഴ്‌ച അർദ്ധരാത്രിയോടെ സ്‌കൂളിന്‍റെ മതില്‍ തകർന്നുവീണ് അഞ്ച് പേർ മരിച്ചു. മരിച്ചവരില്‍ മൂന്നു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റവരെ കല്യാൺ രുക്‌മിണി ഭായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്ന് ബ്രിഹാൻ മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ അറിയിച്ചു.

ABOUT THE AUTHOR

...view details