കേരളം

kerala

ETV Bharat / bharat

മുംബൈയിൽ കനത്ത മഴ; ഇന്നും നാളെയും റെഡ് അലർട്ട്

മുംബൈ, താനെ, റായ്ഗഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്‌

1
1

By

Published : Aug 4, 2020, 10:26 AM IST

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടൽത്തീരത്തേക്കോ താഴ്ന്ന പ്രദേശങ്ങളിലേക്കോ പോകരുതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 4.51 മീറ്ററോളം ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

മുംബൈയിൽ കനത്ത മഴ; ഇന്നും നാളെയും റെഡ് അലർട്ട്

കഴിഞ്ഞ ദിവസം രാവിലെ മുതൽ ഇന്ന്‌ പുലർച്ചെ വരെ 140.5 മില്ലിമീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചതെന്ന് ബിഎംസി അറിയിച്ചു. കിഴക്കൻ മേഖലകളിൽ 84.77 മില്ലിമീറ്ററും പടിഞ്ഞാറൻ മേഖലകളിൽ 79.27 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. എല്ലാ തീരദേശ സുരക്ഷാ ഏജൻസികൾക്കും, ദുരന്തനിവാരണ വകുപ്പിനും, ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ടിനും ബിഎംസി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഫയർ ബ്രിഗേഡ്, പമ്പിംഗ് സ്റ്റേഷനുകൾ, ഓപ്പറേറ്റിംഗ് സ്റ്റാഫ് എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്.

മഴയെത്തുടർന്ന് മിതി നദിയുടെ ജലനിരപ്പ് വർധിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരും ജാഗ്രത പാലിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ജനങ്ങൾക്ക് അഭയം നൽകാൻ ബിഎംസി സ്കൂളുകൾ തയ്യാറാക്കണമെന്നും വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് അറിയിപ്പുണ്ട്. ഇന്നും നാളെയും മുംബൈ, താനെ, റായ്ഗഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. രത്നഗിരി ജില്ലയിൽ ഇന്നും പൽധർ ജില്ലയിൽ നാളെയും ശക്തമായ മഴയുണ്ടാകും.

ABOUT THE AUTHOR

...view details