കുടുങ്ങിക്കിടക്കുന്നവർക്കായി 'ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ' - 'ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ'
പ്രോട്ടോക്കോളിന് അനുസൃതമായും സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാകും ട്രെയിനുകൾ അനുവദിക്കുകയെന്നും റെയിൽവെ മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ, തീർഥാടകർ, വിദ്യാർഥികൾ, സഞ്ചാരികൾ എന്നിവർക്കായി 'ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ' ഒരുക്കുമെന്ന് ഇന്ത്യൻ റെയിൽവെ. കുടുങ്ങിക്കിടക്കുന്നവരെ അവരവരുടെ സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. റെയിൽവെ മന്ത്രാലയമാണ് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നിയന്ത്രിക്കുക. പ്രോട്ടോക്കോളിന് അനുസൃതമായും സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാകും ട്രെയിനുകൾ അനുവദിക്കുകയെന്നും റെയിൽവെ മന്ത്രാലയം അറിയിച്ചു. സ്‌ക്രീനിങ്ങിന് ശേഷമാകും യാത്രക്ക് അനുമതി നൽകുകയെന്നും മന്ത്രാലയം അറിയിച്ചു.