കേരളം

kerala

ETV Bharat / bharat

ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ കൊവിഡ് രോഗികള്‍ക്ക് 503 ഐസൊലേഷന്‍ കോച്ചുകള്‍ നല്‍കുമെന്ന് റെയില്‍വെ - Delhi-NCR

കൊവിഡ് വാര്‍ഡായി ഉപയോഗിക്കാനാണ് കോച്ചുകള്‍ റെയില്‍വെ വിട്ടുനല്‍കുന്നത്. 8048 ബെഡുകളാണ് 503 കോച്ചുകളിലായി ഉണ്ടായിരിക്കുക.

ഡല്‍ഹി എന്‍സിആര്‍  കൊവിഡ് രോഗികള്‍ക്ക് 503 ഐസൊലേഷന്‍ കോച്ചുകള്‍ നല്‍കുമെന്ന് റെയില്‍വെ  കൊവിഡ് 19  Railways to convert 503 coaches into isolation wards  Covid-19 patients in Delhi-NCR  Delhi-NCR  Covid-19
ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ കൊവിഡ് രോഗികള്‍ക്ക് 503 ഐസൊലേഷന്‍ കോച്ചുകള്‍ നല്‍കുമെന്ന് റെയില്‍വെ

By

Published : Jul 11, 2020, 4:45 PM IST

ന്യൂഡല്‍ഹി: കൊവിഡ് ചികില്‍സയ്‌ക്കായി ഡല്‍ഹി എന്‍സിആര്‍ നിവാസികള്‍ക്ക് 503 ഐസൊലേഷന്‍ കോച്ചുകള്‍ നല്‍കുമെന്ന് റെയില്‍വെ അറിയിച്ചു. ചികില്‍സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൊവിഡ് വാര്‍ഡായി ഉപയോഗിക്കാന്‍ കോച്ചുകള്‍ റെയില്‍വെ വിട്ടുനല്‍കുന്നത്. കോച്ചുകളിലായി 8048 ബെഡുകളാണ് ഉള്ളതെന്നും ഡല്‍ഹിയിലെ ഒമ്പത് വ്യത്യസ്‌ത സ്റ്റേഷനുകളിലായി കോച്ച് പാര്‍ക്ക് ചെയ്യുമെന്നും നോര്‍ത്തേണ്‍ റെയില്‍വെ അറിയിച്ചു.

കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്കു പ്രകാരം 10,7051 കേസുകളാണ് ഇതുവരെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 21,567 പേര്‍ ഡല്‍ഹിയില്‍ ചികില്‍സ തുടരുന്നു. ഇതുവരെ 82,226 പേര്‍ രോഗവിമുക്തി നേടി. 3258 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചത്.

ABOUT THE AUTHOR

...view details