ന്യൂഡൽഹി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്ന അതിഥി തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് എത്തിക്കാൻ 3000ത്തോളം ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തിയതെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തൊഴിലാളികളെ സഹായിക്കാനുള്ള ഈ പദ്ധതിയിൽ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികൾക്കായി 3000ത്തോളം ശ്രാമിക് ട്രെയിനുകൾ സർവീസ് നടത്തിയെന്ന് പിയൂഷ് ഗോയൽ - കേന്ദ്ര മന്ത്രി
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അതിഥി തൊഴിലാളികളെ സഹായിക്കാനുള്ള ഈ പദ്ധതിയിൽ സഹകരിക്കണമെന്നും പിയൂഷ് ഗോയൽ ആവശ്യപ്പെട്ടു
അതിഥി തൊഴിലാളികൾക്കായി 3000ത്തോളം ശ്രാമിക് ട്രെയിനുകൾ സർവീസ് നടത്തിയെന്ന് പിയൂഷ് ഗോയൽ
ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാണ് 60 ശതമാനം ട്രെയിനുകൾ സർവീസ് ആരംഭിച്ചതെന്നും ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലേക്കാണ് അതിഥി തൊഴിലാളികൾ എത്തിച്ചേർന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.