കേരളം

kerala

ETV Bharat / bharat

ഈ മാസം 24 മുതല്‍ പഞ്ചാബില്‍ ട്രെയിൻ സര്‍വീസ് പുനരാരംഭിക്കും

കഴിഞ്ഞ രണ്ട് മാസമായി പഞ്ചാബില്‍ ട്രെയിൻ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

indian railway news  punjab farmers protest news  Railways restore trains for Punjab  ഇന്ത്യൻ റെയില്‍വേ വാര്‍ത്തകള്‍  പഞ്ചാബില്‍ ട്രെയിൻ സര്‍വീസ് വാര്‍ത്തകള്‍  കര്‍ഷക പ്രക്ഷോഭം
ഈ മാസം 24 മുതല്‍ പഞ്ചാബില്‍ ട്രെയിൻ സര്‍വീസ് പുനരാരംഭിക്കും

By

Published : Nov 23, 2020, 7:11 AM IST

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നിര്‍ത്തിവച്ച ട്രെയിൻ സര്‍വീസ് ഈ മാസം 24 മുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ. 17 മെയില്‍, എക്‌സ്‌പ്രസ് സര്‍വീസുകളാണ് പുനരാരംഭിക്കുക. കേന്ദ്രസര്‍ക്കാര്‍ പുതിയ കാര്‍ഷിക നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഞ്ചാബില്‍ പ്രതിഷേധം ആരംഭിച്ചത്. കേന്ദ്രത്തോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ ട്രെയിൻ തടഞ്ഞിരുന്നു. പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി പഞ്ചാബില്‍ ട്രെയിൻ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ മാത്രമായിരിക്കും ട്രെയിൻ സര്‍വീസ് നടത്തുക. അതേസമയം 23, 24 തിയതികളിലേക്ക് പ്രഖ്യാപിച്ച 26 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. സംസ്ഥാനത്ത് ട്രെയിൻ സര്‍വീസ് സുരക്ഷിതമായി നടത്താനാകുമോയെന്ന് ശനിയാഴ്‌ച റെയില്‍വെ സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചിരുന്നു. അതേസമയം നവംബര്‍ 23 മുതല്‍ 15 ദിവസത്തേക്ക് സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details