ഇന്ത്യൻ റെയിൽവേ 1,034 ശ്രാമിക് ട്രെയിന്‍ സർവീസുകള്‍ നടത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി
ഇതിൽ 106 ട്രെയിനുകൾ വെള്ളിയാഴ്ചയാണ് സർവീസ് നടത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികൾ, വിദ്യാർഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവരെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിനായാണ് ഇന്ത്യൻ റെയിൽവേ ശ്രാമിക് സ്‌പെഷ്യൽ ട്രെയിന്‍ സർവീസ് ആരംഭിച്ചത്
ന്യൂഡൽഹി:രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാൻ ഇന്ത്യൻ റെയിൽവേ 1,034 ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയതായി കേന്ദ്ര റെയിൽവേ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. ഇതിൽ 106 ട്രെയിനുകൾ വെള്ളിയാഴ്ചയാണ് സർവീസ് നടത്തിയത്. ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും 80 ശതമാനം ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തി. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികൾ, വിദ്യാർഥികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ എന്നിവരെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിനായാണ് ഇന്ത്യൻ റെയിൽവേ ശ്രാമിക് സ്‌പെഷ്യൽ ട്രെയിന്‍ സർവീസ് ആരംഭിച്ചത്. 12 ലക്ഷത്തിലധികം ആളുകളെ ഇതുവഴി സ്വന്തം നാടുകളിൽ എത്തിച്ചു. റെയിൽവേയുടെ കണക്കനുസരിച്ച് വെള്ളിയാഴ്ച വരെ ഉത്തർപ്രദേശിൽ 474 ഓളം ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകളും ബിഹാറിൽ 248 ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തി.