കേരളം

kerala

ETV Bharat / bharat

ജീവനക്കാർക്കായി കോൺടാക്റ്റ് ഫ്രീ ടെസ്റ്റിങ് നടത്താനൊരുങ്ങി റെയിൽവേ - കോൺടാക്റ്റ് ഫ്രീ ടെസ്റ്റിങ്

ലോക്ക് ഡൌണിനിടെ ബ്രീത്ത് അനലൈസർ ടെസ്റ്റിനോ ബയോമെട്രിക് വെരിഫിക്കേഷനോ റെയിൽവേ ജീവനക്കാരെ വിധേയമാക്കരുതെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് റെയിൽവേയുടെ പുതിയ തീരുമാനം

ജീവനക്കാർക്കായി കോൺടാക്റ്റ് ഫ്രീ ടെസ്റ്റിങ് നടത്താനൊരുങ്ങി റെയിൽവേ
ജീവനക്കാർക്കായി കോൺടാക്റ്റ് ഫ്രീ ടെസ്റ്റിങ് നടത്താനൊരുങ്ങി റെയിൽവേ

By

Published : May 13, 2020, 5:35 PM IST

ന്യൂഡൽഹി: ട്രെയിൻ സർവീസുകൾ വീണ്ടും പുനരാരംഭിച്ച സാഹചര്യത്തിൽ ജീവനക്കാരിൽ ഫേസ് റെക്കഗനിഷൻ ടെസ്റ്റും വോയ്സ് ടെസ്റ്റും നടത്താൻ നിർദേശങ്ങൾ ക്ഷണിച്ച് റെയിൽവേ. ലോക്ക് ഡൌണിനിടെ റെയിൽവേ ജീവനക്കാരെ ബ്രീത്ത് അനലൈസർ ടെസ്റ്റിനോ ബയോമെട്രിക് വെരിഫിക്കേഷനോ വിധേയമാക്കരുതെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റെയിൽവേയുടെ പുതിയ നിർദേശം.

ഫേസ് റെക്കഗനിഷൻ ടെസ്റ്റും വോയ്സ് ടെസ്റ്റും തീർത്തും കോൺടാക്റ്റ് ഫ്രീ ആണ്. അതിനാൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ ടെസ്റ്റുകൾ കൂടുതൽ സുരക്ഷിതമാണെന്നാണ് റെയിൽവേയുടെ വാദം. അറ്റൻഡൻസ് രേഖപ്പെടുത്തുന്നതിനും ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുമാണ് ഈ ടെസ്റ്റുകൾ നടത്തുന്നത്. പുതുയ ടെസ്റ്റിങിനെ കുറിച്ചുള്ള നിർദേശങ്ങൾ മേഖലാ ഓഫീസുകളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശങ്ങൾ മെയ് 15 നകം റെയിൽവേ ബോർഡിന് കൈമാറണം.

ABOUT THE AUTHOR

...view details