ന്യൂഡൽഹി: എല്ലാ പ്രത്യേക ട്രെയിനുകളുടെയും അഡ്വാൻസ് റിസർവേഷൻ കാലയളവ് 30ല്‍ നിന്ന് 120 ദിവസമായി വർദ്ധിപ്പിച്ച് റെയില്‍വേ മന്ത്രാലയം. മേയ് 12 മുതൽ രാജധാനി റൂട്ടിൽ സേവനം തുടങ്ങിയ 30 പ്രത്യേക ട്രെയിനുകളിലും തിങ്കളാഴ്ച മുതൽ സേവനം തുടങ്ങാനിരിക്കുന്ന 200 ട്രെയിനുകളിലും ഇത് ബാധകമാണ്. 230 ട്രെയിനുകളിലും പാർസൽ ബുക്കിങ് സൗകര്യവും ഉണ്ടാകുമെന്ന് റെയില്‍വേ പ്രസ്‌താവനയിലൂടെ അറിയിച്ചു.
പ്രത്യേക ട്രെയിന്‍ ടിക്കറ്റുകള്‍ 120 ദിവസം മുന്‍പ് ബുക്ക് ചെയ്യാം
മേയ് 31ന് രാവിലെ എട്ട് മുതലാണ് പുതിയ രീതി നിലവിൽ വരിക
പ്രത്യേക ട്രെയിനുകളുടെ അഡ്വാൻസ് റിസർവേഷൻ കാലയളവ് 120 ദിവസമായി വര്‍ധിപ്പിച്ചു
മേയ് 31ന് രാവിലെ എട്ട് മുതലാണ് പുതിയ രീതി നിലവിൽ വരിക. അതേസമയം തത്കാൽ ക്വാട്ട, കറന്‍റ് ബുക്കിങ് തുടങ്ങിയ കാര്യങ്ങൾ പഴയതുപോലെ തുടരും.