ജയ്‌പൂര്‍:റെയില്‍വെ മന്ത്രി പീയുഷ് ഗോയലിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ശ്രമിക് ട്രെയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പീയുഷ് ഗോയല്‍ വീഴ്‌ച വരുത്തിയെന്ന് ഗെലോട്ട് ആരോപിച്ചു. ബിജെപിക്കായി ധനസമാഹരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായി അദ്ദേഹത്തെ റെയില്‍വെ മന്ത്രി എന്ന പദവിയില്‍ നിന്നും ഒഴിവാക്കണമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. മെയ് 1 മുതല്‍ ആരംഭിച്ച 40 ശ്രമിക് ട്രെയിനുകളാണ് വൈകിയതെന്നും ശ്രമിക് ട്രെയിനുകളിലായി 80 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
പീയുഷ് ഗോയലിനെതിരെ വിമര്‍ശനവുമായി അശോക് ഗെലോട്ട് - അശോക് ഗെഹ്‌ലട്ട്
ശ്രമിക് ട്രെയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പീയുഷ് ഗോയല്‍ വീഴ്‌ച വരുത്തിയെന്ന് ഗെലോട്ട് ആരോപിച്ചു
ശ്രമിക് ട്രെയിനുകള്‍ അസാധാരണമായി വൈകി ഓടുന്നുവെന്ന ആരോപണം റെയില്‍വെ വെള്ളിയാഴ്‌ച നിഷേധിച്ചിരുന്നു. സാധാരണയുള്ള മെയില്‍ എക്‌സ്പ്രസ് ട്രെയിനുകളേക്കാള്‍ 90 ശതമാനം വേഗതയിലാണ് ശ്രമിക് ട്രെയിനുകളും ഓടുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് പ്രസ് കോണ്‍ഫറന്‍സിനിടെ വ്യക്തമാക്കിയിരുന്നു. സൂറത്തില്‍ നിന്നും സിവാനിലേക്കുള്ള ട്രെയിന്‍ 9 ദിവസം കൊണ്ടാണ് എത്തിച്ചേര്‍ന്നതെന്ന വാര്‍ത്ത വ്യാജമാണെന്നും 1.8 ശതമാനം ട്രെയിനുകളെ മാത്രമേ റെയില്‍വെ വഴിതിരിച്ചു വിട്ടിട്ടുള്ളുവെന്നും വി കെ യാദവ് വ്യക്തമാക്കി. മെയ് 20 മുതല്‍ 24 വരെ ഉത്തര്‍പ്രദേശിലേക്കും, ബിഹാറിലേക്കും കൂടുതല്‍ ട്രെയിനുകള്‍ ആവശ്യമായതിനാലാണ് 71 ട്രെയിനുകള്‍ അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.