കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ റെയിൽവെ ഐസൊലോഷൻ കോച്ചുകൾ പ്രവർത്തനം ആരംഭിക്കുന്നു

കൊവിഡ് 19 രോഗികളുടെ എണ്ണം വർധിച്ച് വന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാർ റെയിൽവേയെ ആവശ്യം അറിയിച്ചത്

By

Published : Jun 2, 2020, 5:17 PM IST

Indian Railways  Delhi government  COVID-19 coaches  COVID-19 treatment  Coronavirus outbreak  Coronavirus cases in Delhi  COVID-19 scare  COVID-19 pandemic  COVID-19 crisis  ഡൽഹി  ആദ്യ റെയിൽവേ ഐസ്വലേഷൻ കോച്ചുകൾ  കൊവിഡ് 19 രോഗികളുടെ എണ്ണം വർധിച്ചു  റെയിൽവേ
ഡൽഹിയിൽ ആദ്യ റെയിൽവേ ഐസ്വലേഷൻ കോച്ചുകൾ പ്രവർത്തനമാരംഭിക്കാനൊരുങ്ങുന്നു

ന്യൂഡൽഹി: ഡൽഹി സർക്കാരിന്‍റെ അഭ്യർഥനയെ തുടർന്ന് റെയിൽ‌വേയുടെ ആദ്യത്തെ കൊവിഡ് 19 ഐസൊലോഷൻ കോച്ചുകൾ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങുന്നു. 160 കിടക്കകളോട് കൂടിയ പത്ത് കോച്ചുകളാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. കൊവിഡ് 19 രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ഡൽഹി സർക്കാർ റെയിൽവേയോട് ആവശ്യം ഉന്നയിച്ചത്. 5,321 കോച്ചുകളാണ് റെയിൽവേ ഇതുവരെ ഐസൊലോഷൻ വാർഡായി നിർമിച്ചിരിക്കുന്നത്. ഇതിൽ ആദ്യ പത്ത് കോച്ചുകളാണ് ഇപ്പോൾ ഡൽഹി സർക്കാരിന് വിട്ട് നൽകിയിരിക്കുന്നത്. ഡൽഹി സർക്കാരിന്‍റെ പ്രത്യേക സംഘം ഐസൊലേഷൻ കോച്ചുകൾ സന്ദർശിക്കും. റിപ്പോർട്ട് കൈമാറിയ ശേഷം ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ABOUT THE AUTHOR

...view details