ഏപ്രിൽ 14 വരെ ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കുമെന്ന് റെയിൽവെ - റീഫണ്ട്
ബുക്ക് ചെയ്തവർക്ക് റീഫണ്ട് ലഭിക്കുമെന്ന് ജൂൺ 22-ലെ ഉത്തരവിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സർവീസ് താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
ന്യൂഡൽഹി: ഏപ്രിൽ 14 വരെ ബുക്ക് ചെയ്ത റെഗുലർ ട്രെയിൻ ടിക്കറ്റുകള്‍ റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ലഭിക്കുമെന്ന് ജൂൺ 22-ലെ ഉത്തരവിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി. ലോക്ക് ഡൗൺ നിലവിൽ വന്നതോടെ മാർച്ച് 25 മുതൽ എല്ലാ പാസഞ്ചർ, മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെയും പ്രവർത്തനം റെയിൽവേ നിർത്തിവച്ചിരുന്നു. അഥിതി തൊഴിലാളികൾ, തീർഥാടകർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവരെ നാട്ടിലെത്തിക്കാൻ റെയിൽവേ മെയ് ഒന്ന് മുതൽ ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ ആരംഭിച്ചിരുന്നു.