ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് (പിഎംഎൻആർഎഫ്) സ്വമേധയാ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് ഇന്ത്യൻ റെയിൽവേ ജീവനക്കാരോട് അഭ്യർഥിച്ചു.കൊൽക്കത്ത മെട്രോ റെയിൽവേ ഉൾപ്പെടെയുള്ള എല്ലാ ജനറൽ മാനേജർമാർക്കും റെയിൽവേ ബോർഡ് സർക്കുലർ നൽകി. നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും ഭീകരവും അഭൂതപൂർവവുമായ ദുരന്തമാണിത്. ദുരിതസമയത്ത് റെയിൽവേ എല്ലായ്‌പ്പോഴും സഹായഹസ്തം ഉയർത്തിയിട്ടുണ്ട്. അതിനാൽ, ഒരു ദിവസത്തെ അടിസ്ഥാന ശമ്പളം സംഭാവന നൽകി പിഎംഎൻആർഎഫിന് ഉദാരമായി സംഭാവന നൽകണമെന്ന് ഓരോ റെയിൽവേ ജീവനക്കാരോടും ബോർഡ് അഭ്യർഥിച്ചു.
ജീവനക്കാരോട് ഒരു ദിവസത്തെ ശമ്പളം സംഭാവന നൽകാനാവശ്യപ്പെട്ട് ഇന്ത്യൻ റെയിൽവേ - ജീവനക്കാരോട് ഒരു ദിവസത്തെ ശമ്പളം സംഭാവന നൽകാനാവശ്യപ്പെട്ട് ഇന്ത്യൻ റെയിൽവേ
മേഖലാ റെയിൽവേയോ മറ്റ് അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളോ തുക ശേഖരിച്ച് റെയിൽവേ ബോർഡിന് സംഭാവനയായി കൈമാറാൻ നിർദ്ദേശിച്ചിട്ടുണ്ട്.
![ജീവനക്കാരോട് ഒരു ദിവസത്തെ ശമ്പളം സംഭാവന നൽകാനാവശ്യപ്പെട്ട് ഇന്ത്യൻ റെയിൽവേ Indian railway PMNRF coronavirus ഇന്ത്യൻ റെയിൽവേ പിഎംഎൻആർഎഫ് ജീവനക്കാരോട് ഒരു ദിവസത്തെ ശമ്പളം സംഭാവന നൽകാനാവശ്യപ്പെട്ട് ഇന്ത്യൻ റെയിൽവേ Railways appeals 13.5 lakh staff to donate one-day's pay](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6565429-853-6565429-1585319583084.jpg)
ഇന്ത്യൻ റെയിൽവേ
റെയിൽവേ ബോർഡിന് നൽകിയ നിർദേശമനുസരിച്ച് ഒരു ദിവസത്തെ അടിസ്ഥാന ശമ്പളം എല്ലാ സന്നദ്ധ റെയിൽവേ ജീവനക്കാരുടെയും ശമ്പളത്തിൽ നിന്ന് കുറയ്ക്കും. മേഖലാ റെയിൽവേയോ മറ്റ് അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളോ തുക ശേഖരിച്ച് റെയിൽവേ ബോർഡിന് സംഭാവനയായി കൈമാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറും.