കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പ്രത്യേക ട്രെയിന്‍ - പ്രത്യേക ട്രെയിന്‍

ട്രെയിനുകള്‍ക്ക് രണ്ട് സ്ഥലത്ത് സ്റ്റോപ്പ് അനുവദിച്ചു.

ഡല്‍ഹില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചയക്കാന്‍ ഉത്തരാഖണ്ഡിലേക്ക് പ്രത്യേക ട്രെയിന്‍  ഡല്‍ഹില്‍ കുടുങ്ങിയ തൊഴിലാളികള്‍  ഉത്തരാഖണ്ഡ്  പ്രത്യേക ട്രെയിന്‍  Railway min agrees to press trains
ഡല്‍ഹില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചയക്കാന്‍ ഉത്തരാഖണ്ഡിലേക്ക് പ്രത്യേക ട്രെയിന്‍

By

Published : May 10, 2020, 9:48 AM IST

ഡെറാഡൂണ്‍: ഡല്‍ഹിയില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ അനുവദിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ്‌ റാവത്ത്. ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് 40,000 തൊഴിലാളി‍കളാണ് ഡല്‍ഹിയില്‍ കുടുങ്ങിയത്. അവരെ തിരിച്ചെത്തിക്കാന്‍ ട്രെയിന്‍ അനുവദിക്കണമെന്നറിയിച്ച് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. ട്രെയിന്‍ രണ്ട് സ്ഥലങ്ങളില്‍ നിര്‍ത്തണമെന്ന നിബന്ധന റെയില്‍ മന്ത്രി പീയുഷ് ഗോയല്‍ സമ്മതിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മടങ്ങി എത്തുന്നവര്‍ക്ക് ആരോഗ്യ പരിശോധന കര്‍ശനമാണെന്നും അദ്ദേഹം അറിയിച്ചു. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details