കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ ആർ‌പി‌എഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു - ആർ‌പി‌എഫ് ഉദ്യോഗസ്ഥന്

ഇന്ത്യൻ റെയിൽ‌വേയുടെ ആസ്ഥാനമായ റെയിൽ ഭവൻ രണ്ട് ദിവസത്തേക്ക് അടച്ചിടും.

Breaking News

By

Published : May 13, 2020, 9:19 PM IST

ന്യൂഡൽഹി:ഡൽഹിയിൽ ആർ‌പി‌എഫ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യൻ റെയിൽ‌വേയുടെ ആസ്ഥാനമായ റെയിൽ ഭവൻ രണ്ട് ദിവസത്തേക്ക് അടച്ചിടും. റെയിൽ‌വേ ഭവന്‍റെ നാലാം നിലയിലുള്ള റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഡയറക്ടർ ജനറൽ അരുൺ കുമാറിന്‍റെ ഓഫിസിലെ ക്ലർക്കായിരുന്നു അദ്ദേഹം. ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം റെയിൽ‌വേ ബോർഡിന്‍റെ കെട്ടിടം മെയ് 14, 15 തീയതികളിൽ അടച്ചിടുമെന്നും എല്ലാ മുറികളിലും പൊതു പ്രദേശങ്ങളിലും ശുചിത്വ പ്രവർത്തനം നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details