ഹൈദരാബാദ്:മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ നടന്ന ട്രെയിൻ അപകടത്തിൽ 16 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു. നമ്മുടെ രാജ്യത്ത് നിരവധി ട്രെയിൻ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അപകടങ്ങൾ റെയിൽവേ മന്ത്രാലയത്തിന് ഗുരുതരമായ വെല്ലുവിളിയായി തുടരുന്നു.
ഇന്ത്യയിൽ ഉണ്ടായ ഭീകരമായ അപകടങ്ങളുടെ പട്ടിക കാണാം:
വിജയനഗരം (ആന്ധ്രാ പ്രദേശ്) ട്രെയിൻ അപകടം: 2013
വിജയനഗരത്തിന് (ആന്ധ്രാപ്രദേശ്) സമീപം അതിവേഗ ട്രെയിൻ ഇടിച്ച് പത്ത് പേർ മരിച്ചു. കമ്പാർട്ട്മെന്‍റിന് തീപിടിച്ചെന്ന അഭ്യൂഹങ്ങൾ പരന്നതോടെ ബൊക്കാരോ എക്സ്‌പ്രസിലെ ചില യാത്രക്കാർ ചങ്ങല വലിക്കുകയും ട്രാക്കിലെക്ക് ചാടുകയുമായരുന്നു. സംഭവ സമയം, പ്രദേശത്ത് ഇരുട്ടായതിനാൽ അടുത്തുള്ള ട്രാക്കിലൂടെ വരുന്ന ട്രെയിൻ ഇവർക്ക് കാണാൻ കഴിഞ്ഞില്ല.
- ധർമ്മ ഘട്ട് അപകടം (ബീഹാർ): 2013
ബീഹാറിലെ ഖഗേറിയ ജില്ലയിലെ ധർമ്മ ഘട്ട് സ്റ്റേഷനിൽ അതിവേഗ ട്രെയിൻ ആളുകളിലെക്ക് ഇടിച്ച് കയറി 37 പേർ കൊല്ലപ്പെട്ടു
- കൈമൂർ ട്രെയിൻ അപകടം (ബീഹാർ): 2018
റെയിൽ പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേരെ അതിവേഗ ട്രെയിൻ ഇടിച്ച തെറിപ്പിച്ചു.
- ഹാർഡോയി ട്രെയിൻ അപകടം (ഉത്തർപ്രദേശ്): 2018
ഉത്തർപ്രദേശിലെ ഹാർദോയ് ജില്ലയിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന നാല് ജീവനക്കാർ ട്രെയിൻ ഇടിച്ച് മരിച്ചു.
- അമൃത്സർ ട്രെയിൻ ദുരന്തം (പഞ്ചാബ്): 2018
ദസറയിൽ രാവണൻ പ്രതിമ കത്തിക്കുന്നത് കാണാൻ റയിൽ വേ ട്രാക്കുകളിൽ നിന്ന ആൾക്കൂട്ടത്തിലെക്ക് ട്രെയിൻ പാഞ്ഞ് കയറി. അപകടത്തിഞ 62 പേർ കൊല്ലപ്പെടുകയും 72 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ഇറ്റാവ ട്രെയിൻ അപകടം (ഉത്തർപ്രദേശ്): 2019
ഇറ്റാവയ്‌ക്ക് സമീപമുള്ള ബൽറായ് റെയിൽവേ സ്റ്റേഷന് സമീപം രാജധാനി എക്സ്പ്രസ് ഇടിച്ച് നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.