മുംബൈ: മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് മരണം പത്തായി. 17 ഓളം പേര്‍ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഇന്നലെ രാത്രിയാണ് കെട്ടിടം തകര്‍ന്നുവീണത്. ആ സമയം 200 ഓളം പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
റായ്‌ഗഡില്‍ കെട്ടിടം തകര്‍ന്ന് മരണം പത്തായി - റായ്‌ഗഡില്‍ കെട്ടിടം തകര്‍ന്ന സംഭവം
17 ഓളം പേര്‍ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
റായ്‌ഗഡില്‍ കെട്ടിടം തകര്‍ന്ന സംഭവം; മരണം പത്തായി
പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര മന്ത്രിമാരായ അദിതി തത്കറെ, ഏക്‌നാഥ് ഷിന്‍ഡെ എന്നിവര്‍ ഇന്നലെ വൈകിട്ട് രക്ഷാപ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനായി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ദുരന്ത സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡയറക്ടർ ജനറലിന് നിര്‍ദ്ദേശം നല്‍കി.