മുംബൈ: മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണ് 16 പേര്‍ മരിച്ചു. തിങ്കളാഴ്‌ച വൈകുന്നേരമാണ് കെട്ടിടം തകർന്ന് വീണത്. ഈ സമയത്ത് 200ഓളം പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം നൽകുമെന്ന് മന്ത്രി വിജയ് വാഡെറ്റിവാർ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് 16 പേര്‍ മരിച്ചു - MH
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം നഷ്‌ടപരിഹാരം നൽകുമെന്ന് മന്ത്രി വിജയ് വാഡെറ്റിവാർ ഇന്നലെ പ്രഖ്യാപിച്ചു.
റായ്‌ഗഡില്‍ കെട്ടിടം തകര്‍ന്ന് മരണം പതിനാലായി; ഒരാൾക്കായുള്ള തെരച്ചിൽ തുടരുന്ന
ഈ അപകടത്തിന്‍റെ ഉത്തരവാദികളെ വെറുതെ വിടില്ലെന്നും കെട്ടിടനിർമാണത്തിന് ഉപയോഗിച്ച നിർമാണ സാമഗ്രികളുടെ ഗുണനിലവാരം മോശമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ മഹാദ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
Last Updated : Aug 26, 2020, 9:48 AM IST