മുംബൈ:ഷീനബോറ കൊലപാതക ക്കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖർജിയെ വെള്ളിയാഴ്ച മുംബൈയിലെ വിചാരണക്കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷയിൽ പ്രത്യേക സിബിഐ ജഡ്‌ജി ജെ.സി ജഗദാലെ മുമ്പാകെ വാദിച്ച ശേഷമാണ് മുഖർജിയെ ഹാജരാക്കിയത്. ഇവരുടെ മുൻ ഡ്രൈവറായ റായ് മുംബൈ പൊലീസിനോട് പറഞ്ഞതിനും വിപരീതമായ കാര്യങ്ങളാണ് ഇന്ദ്രാണി കോടതിയില്‍ പറഞ്ഞത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സംഭവങ്ങളെ കോൾ ഡാറ്റ റെക്കോർഡ് പിന്തുണയ്ക്കുന്നില്ലെന്ന് ഇന്ദ്രാണി വാദിച്ചു. റായ് കോടതിയില്‍ മൊഴി മാറ്റി പറയുന്നതിന് പ്രതിഫലമായി 50 ലക്ഷം ചോദിച്ചുവെന്നും ഇന്ദ്രാണി പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞ് പ്രോസിക്യൂഷൻ ഇന്ദ്രാണിയുടെ ജാമ്യത്തെ എതിർത്തിരുന്നു. ഇന്ദ്രാണിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്.
ഷീന ബോറ വധക്കേസ്; റായ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഇന്ദ്രാണി മുഖർജി
സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞ് പ്രോസിക്യൂഷൻ ഇന്ദ്രാണിയുടെ ജാമ്യത്തെ എതിർത്തിരുന്നു. ഇന്ദ്രാണിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്.
റായ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു: ഇന്ദ്രാണി മുഖർജി
2012 ഏപ്രിലിൽ ഷീന (24)യെ അമ്മ ഇന്ദ്രാണി, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, അന്നത്തെ ഡ്രൈവർ ശ്യാംവർ റായ് എന്നിവർ കാറിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.