ന്യൂഡല്‍ഹി:രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കാല്‍നടയായി സ്വദേശങ്ങളിലേക്ക് പോകുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സഹായം അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഒരുക്കി നല്‍കാൻ പാർട്ടി പ്രവർത്തകരോടും മന്ത്രിമാരോടും രാഹുല്‍ ആവശ്യപ്പെട്ടു.
നൂറ് കണക്കിന് സഹോദരി സഹോദരന്മാരാണ് കുടുംബങ്ങൾക്കൊപ്പം വിശപ്പും ദാഹവും സഹിച്ച് സ്വദേശങ്ങളിലേക്ക് കാല്‍നടയായി പോകുന്നത്. ഈ ദുർഘടമായ പാതയില്‍ നിങ്ങളില്‍ കഴിവുള്ളവർ അവർക്ക് ഭക്ഷണവും പാർപ്പിടവും നല്‍കി സഹായിക്കണം. കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടുമാണ് എന്‍റെ അഭ്യർഥനയെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു.