ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഹപ്രവർത്തകരായ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അടുത്ത് ട്യൂഷന് പോകണമെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 'റൈറ്റ് ഓഫി'ന്‍റെയും 'വേവ് ഓഫി'ന്‍റെയും അർഥം മനസിലാകണമെങ്കിൽ പി. ചിദംബരത്തിന്‍റെയോ മറ്റ് കോൺഗ്രസ് നേതാക്കളുടെയോ അടുത്ത് പോയി പഠിക്കണമെന്നും മോദി സർക്കാർ ബാങ്കിൽ വീഴ്‌ച വരുത്തിയവരുടെ വായ്‌പയൊന്നും ഒഴിവാക്കിയിട്ടില്ലെന്നും ജാവദേക്കര്‍ പറഞ്ഞു.
രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുടെ അടുത്ത് ട്യൂഷന് പോകണമെന്ന് പ്രകാശ് ജാവദേക്കര്‍
'റൈറ്റ് ഓഫി'ന്‍റെയും 'വേവ് ഓഫി'ന്‍റെയും അർഥം മനസിലാകാൻ പി. ചിദംബരത്തിന്‍റെ അടുത്ത് ട്യൂഷന് പോകണമെന്ന് പ്രകാശ് ജാവദേക്കര്‍
രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുടെ അടുത്ത് ട്യൂഷന് പോകണമെന്ന് പ്രകാശ് ജാവഡേക്കർ
കടം എഴുതി തള്ളുന്നത് ഒരു സ്വഭാവിക നടപടിയാണെന്നും ഇത് പണം വീണ്ടെടുക്കലിനെ തടസപ്പെടുത്തുന്നില്ലെന്നും ജാവദേക്കര്‍ പറഞ്ഞു. രണ്ട് വർഷമായി രാഹുൽ ഗാന്ധി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ്. പ്രതികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരാൻ സർക്കാർ എല്ലാ വഴികളും സ്വീകരിച്ചിട്ടുണ്ടെന്നും ആരുടെയും കടം ഒഴിവാക്കിയിട്ടില്ലെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.