കേരളം

kerala

ETV Bharat / bharat

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കണമെന്ന് അശോക് ഗെഹ്‌ലോട്ട് - Rahul Gandhi

ഇന്ന് നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഗെഹ്‌ലോട്ട് ആവശ്യവുമായി രംഗത്തു വന്നത്.

Rahul should become party chief again,  Gehlot demands in CWC meeting  CWC meeting  രാഹുല്‍ ഗാന്ധി  അശോക് ഗെഹ്‌ലോട്ട്  രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കണം  Ashok Gehlot  Rahul Gandhi  Congress
രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കണമെന്ന് അശോക് ഗെഹ്‌ലോട്ട്

By

Published : Jun 23, 2020, 6:17 PM IST

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇന്ന് നടന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഗെഹ്‌ലോട്ട് ആവശ്യവുമായി രംഗത്തു വന്നത്. അശോക് ഗെഹ്‌ലോട്ടിന്‍റെ ശുപാര്‍ശയെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ശ്രീനിവാസ് ബിവിയും പിന്തുണച്ചു. വിര്‍ച്വല്‍ സെഷന്‍ വിളിച്ചുകൂട്ടി അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നും ശ്രീനിവാസ് ബിവി വ്യക്തമാക്കി.

2017ലാണ് കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം 2019 ജൂലായില്‍ പദവിയില്‍ നിന്നും രാജി വെക്കുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുക്കുകയായിരുന്നു.

ABOUT THE AUTHOR

...view details