ന്യൂഡല്‍ഹി: കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ഗാന്ധിക്ക് നോട്ടീസ്. മോദി കള്ളനെന്ന് കോടതി പറഞ്ഞുവെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതി ഇത്തരം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്. ഹർജി 22 ന് പരിഗണിക്കും.
രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടീസ് - rahul gandhi
മോദി കള്ളനെന്ന് കോടതി പറഞ്ഞുവെന്ന പരാമര്‍ശത്തില്‍ രാഹുല്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി
![രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടീസ്](https://etvbharatimages.akamaized.net/etvbharat/images/768-512-3006356-thumbnail-3x2-rahulgandhi.jpg)
രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടീസ്
റാഫേൽ വിഷയത്തിൽ ബിജെപി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് നൽകി. കാവൽക്കാരൻ കള്ളനെന്ന രാഹുലിന്‍റെ പരാമർശത്തിന് എതിരെയാണ് ബിജെപി നേതാവ് മീനാക്ഷി ലേഖി ഹർജി നൽകിയത്. റാഫേലിൽ ഹർജിക്കാർ സമർപ്പിച്ച രഹസ്യ രേഖകൾ പുനഃപരിശോധന ഹർജികൾക്കൊപ്പം പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി വിധിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന കാര്യം സുപ്രീം കോടതി ശരിവച്ചു എന്നായിരുന്നു രാഹുലിന്‍റെ വിവാദ പരാമർശം.
Last Updated : Apr 15, 2019, 1:59 PM IST