ന്യൂഡൽഹി: ഹത്രാസ് പെൺകുട്ടിയുടെ കുടുംബവുമായി നടത്തിയ സംഭാഷണത്തിന്‍റെ വീഡിയോ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശനിയാഴ്ച പുറത്തുവിട്ടു. ഹത്രാസ് കേസിൽ ഗൂഡാലോചന നടത്തിയെന്ന ഉത്തർപ്രദേശ് സർക്കാരിന്‍റെ ആരോപണത്തിനിടെയാണ് പുതിയ നടപടി.
ഹത്രാസ് പെൺകുട്ടിയുടെ കുടുംബവുമായുള്ള വീഡിയോ രാഹുൽ ഗാന്ധി പുറത്തുവിട്ടു - Hathras victim's family
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും മറ്റ് മൂന്ന് പാർട്ടി നേതാക്കളും ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു
![ഹത്രാസ് പെൺകുട്ടിയുടെ കുടുംബവുമായുള്ള വീഡിയോ രാഹുൽ ഗാന്ധി പുറത്തുവിട്ടു രാഹുൽ ഗാന്ധി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9087925-1105-9087925-1602077519706.jpg)
സംഭാഷണത്തിനിടയിൽ രാഹുൽ ഗാന്ധി പെൺകുട്ടിയുടെ കുടുംബത്തോട് "ഭയപ്പെടരുത്, ഗ്രാമം വിട്ടുപോകരുത്" എന്ന് പറയുന്നത് കേൾക്കാം. ഗ്രാമത്തിലേക്ക് വരാനുള്ള അദ്ദേഹത്തിന്‍റെ ലക്ഷ്യം കുടുംബം സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ മോശം പെരുമാറ്റത്തെക്കുറിച്ചും മകളുടെ മൃതദേഹം കാണാൻ അനുവദിക്കാത്തതിനെക്കുറിച്ചും പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടു.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും മറ്റ് മൂന്ന് പാർട്ടി നേതാക്കളും ചേർന്ന് 19കാരിയായ ഹാത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. സംഭവത്തിൽ സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ സിറ്റിംഗ് ജഡ്ജി അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.