ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകപ്രശസ്‌ത ഭൗതികശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്‍റെ വാചകം ഉദ്ധരിച്ചു കൊണ്ടാണ് രാഹുലിന്‍റെ വിമര്‍ശനം.
'അജ്ഞതയേക്കാൾ അപകടമാണ് ധാര്‍ഷ്‌ട്യം'; കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
ഈ ലോക്ക് ഡൗൺ തെളിയിക്കുന്നു: 'അജ്ഞതയേക്കാൾ ഏറെ അപകടകരമായ ഒരേയൊരു കാര്യം ധാര്‍ഷ്‌ട്യമാണ്'- എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഈ ലോക്ക് ഡൗൺ തെളിയിക്കുന്നു: 'അജ്ഞതയേക്കാൾ ഏറെ അപകടകരമായ ഒരേയൊരു കാര്യം ധാര്‍ഷ്‌ട്യമാണ്'- എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തത്. ഇതിനുപുറമെ വിവിധ ലോക്ക്ഡൗണ്‍ കാലത്ത് സമ്പദ്‌വ്യവസ്ഥ താഴേക്കുപോകുന്നതും കൊവിഡ് മരണനിരക്ക് ഉയരുന്നതും കാണിക്കുന്ന അനിമേറ്റഡ് ഗ്രാഫും 'ഫ്‌ളാറ്റനിങ് ദ റോങ് കര്‍വ്' എന്ന തലക്കെട്ടോടെ ട്വീറ്റിനൊപ്പം രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. ലോക്ക് ഡൗൺ പരാജയമാണെന്നും സർക്കാർ പ്രതിപക്ഷത്തിന്‍റെ ശബ്ദം കേൾക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സമ്പദ്‌വ്യവസ്ഥയുടെ ഉത്തരവാദിത്തം സർക്കാരിനാണ്. ഇത് പുനരുജ്ജീവിപ്പിക്കാൻ ആളുകളുടെ കൈയിൽ പണം ലഭ്യമാകുന്ന സാമ്പത്തിക പാക്കേജ് ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.