കേരളം

kerala

ETV Bharat / bharat

മോദിയുടെ വാഗ്ദാനങ്ങള്‍ ദേശീയ ദുരന്തമായി മാറി: രാഹുല്‍ - തൊഴിലില്ലായ്മ

അധികാരത്തിലെത്തും മുമ്പ് മോദി നല്‍കിയ വാഗ്ദാനങ്ങളെല്ലാം ദേശീയ ദുരന്തമായി മാറിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയ സാമ്പിള്‍ സര്‍വ്വേയുടെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.

rg

By

Published : Feb 1, 2019, 9:50 AM IST

രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞുകൊണ്ടാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും ഇത് നടപ്പിലാക്കാന്‍ മോദിക്ക് സാധിച്ചില്ലെന്ന് രാഹുല്‍ പറയുന്നു. 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. 2017-18 വർഷത്തിൽ മാത്രം 6.5 കോടി യുവാക്കളാണ് തൊഴിൽരഹിതരായി ജീവിക്കുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് ദേശീയ സാമ്പിള്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ച് കേന്ദ്രം ഈ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുകയാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിങ് ചീഫ് പി.സി. മോഹനന്‍, ജെ.വി. മീനാക്ഷി എന്നിവര്‍ നേരത്തെ രാജി വച്ചിരുന്നു. എന്നാല്‍ രാഹുലിന്‍റെ ട്വീറ്റ് വസ്തുതകളെ തിരിച്ചറിയാന്‍ സാധിക്കാത്ത അന്ധത ബാധിച്ചത് മൂലമുണ്ടായതാണെന്ന് ബിജെപി പ്രതികരിച്ചു. ഈ റിപ്പോര്‍ട്ട് ശരിയല്ലെന്നും ഇപിഎഫ്ഒ റിപ്പോർട്ട് പ്രകാരം തൊഴിൽ മേഖലയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പറയുന്നു.

ABOUT THE AUTHOR

...view details