അമൃത്‌സര്‍: പഞ്ചാബില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന 'റെയിൽ റോക്കോ' പ്രക്ഷോഭത്തെ വിമർശിച്ച് വിവിധ കർഷക സംഘടനകൾ. അമൃത്‌സറിലെ ദേവി ദാസ്‌പുര ഗ്രാമത്തിൽ നടന്ന രാഹുൽ ഗാന്ധിയുടെ ട്രാക്‌ടർ റാലിയെ ആഢംബര റാലി എന്ന് വിളിച്ച കർഷകർ രാഷ്‌ട്രിയ പാർട്ടികളുടെ പ്രതിഷേധം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളാണെന്ന് ആരോപിച്ചു. അടുത്തിടെ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ റെയിൽ റോക്കോ പ്രക്ഷോഭം തിങ്കളാഴ്‌ച പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ കർഷകർ പ്രക്ഷോഭം ഒക്‌ടോബർ എട്ട് വരെ നീട്ടുന്നതായി പ്രഖ്യാപിച്ചു.
രാഹുലിന്‍റേത് ആഢംബര സമരം: കാർഷിക ബില്ലിന് എതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷകർ
രാഹുൽ ഗാന്ധി റാലിക്കായി ഉപയോഗിക്കുന്ന ട്രാക്‌ടറുകൾ മിക്ക കർഷകരും ഉപയോഗിക്കുന്നവയല്ലെന്നും അദ്ദേഹം ആഢംബര ട്രാക്‌ടറുകളാണെന്നും 2022 തെരഞ്ഞെടുപ്പിലെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി മാത്രമാണ് ഈ രാഷ്‌ട്രീയ നേതാക്കന്മാർക്ക് എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അവർ അത് പാർലമെന്‍റിൽ ചെയ്യണമായിരുന്നുവെന്നും കർഷക നേതാവ് സുഖ്‌വീന്ദർ സിംഗ് സബ്രാൻ പറഞ്ഞു.

തങ്ങളുടെ പോരാട്ടം പഞ്ചാബിലാണ് ആരംഭിച്ചതെങ്കിലും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുവെന്നും വിളകളുടെ താങ്ങുവിലകൾക്കായി 250 ഓളം കർഷക സംഘടനകൾ ഒത്തുചേർന്നെന്നും ബ്രാൻഡഡ് ചരക്കുകളും കോർപ്പറേറ്റ് കമ്പനികളും ബഹിഷ്‌കരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും ജാർമജീത് സിംഗ് എന്ന കർഷകൻ പറഞ്ഞു.