രാഹുല്‍ ഗാന്ധി ഇന്ന് അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരാകും - latest rahul gandhi news
അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും ചെയർമാൻ അജയ് പട്ടേലും നല്‍കിയ മാനനഷ്‌ടക്കേസിലാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകുക.
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അഹമ്മദാബാദിലെ മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരാകും. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും ചെയർമാൻ അജയ് പട്ടേലും നല്‍കിയ മാനനഷ്‌ടക്കേസിലാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകുക. നോട്ടുനിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്ക് 750 കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാരോപിച്ചുവെന്നാണ് രാഹുലിനെതിരെയുള്ള കേസ്. 2016 നവംബര്‍ എട്ടിനായിരുന്നു നോട്ട് നിരോധനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഇന്നലെ സൂറത്ത് കോടതിയില്‍ ഹാജരായിരുന്നു.