ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ ശിലാസ്ഥാപന കർമ്മം നിർവഹിച്ചതിന് പിന്നാലെ ട്വീറ്റുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മര്യാദ പുരുഷോത്തമനായ രാമൻ ഏറ്റവും മികച്ച മാനുഷിക ഗുണങ്ങളുടെ ആവിർഭാവമാണ് എന്നാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തുടങ്ങുന്നത്. രാമൻ ഒരിക്കലും അനീതിക്കൊപ്പമുണ്ടാകില്ല. രാമൻ ക്രൂരത കാണിക്കില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ എഴുതി.
രാമൻ നീതിയും കാരുണ്യവും: അനീതിയില്‍ പ്രത്യക്ഷപ്പെടില്ല- ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി - ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി
" രാമൻ സ്നേഹമാണ്, ഒരിക്കലും വിദ്വേഷം തോന്നില്ല. രാമൻ കാരുണ്യമാണ്, ഒരിക്കലും ക്രൂരത കാണിക്കാൻ കഴിയില്ല. രാമൻ നീതിയാണ്. ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാൻ കഴിയില്ല' ഇങ്ങനെയാണ് രാഹുലിന്‍റെ ട്വീറ്റ് അവസാനിക്കുന്നത്.
രാമൻ നീതിയും കാരുണ്യവും: അനീതിയില്‍ പ്രത്യക്ഷപ്പെടില്ല- ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി
" രാമൻ സ്നേഹമാണ്, ഒരിക്കലും വിദ്വേഷം തോന്നില്ല. രാമൻ കാരുണ്യമാണ്, ഒരിക്കലും ക്രൂരത കാണിക്കാൻ കഴിയില്ല. രാമൻ നീതിയാണ്. ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാൻ കഴിയില്ല' ഇങ്ങനെയാണ് രാഹുലിന്‍റെ ട്വീറ്റ് അവസാനിക്കുന്നത്. നേരത്തെ അയോധ്യയിലെ ഭൂമി പൂജയെ സ്വാഗതം ചെയ്ത് കോൺഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായിരുന്നു.