ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എംപിമാരുടെ സംഘം ഹത്രാസിലേക്ക് തിരിച്ചു. മുതിർന്ന നേതാക്കളും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ട്. പ്രിയങ്കയാണ് വാഹനം ഓടിക്കുന്നത്. പിന്നാലെ രണ്ട് വാഹനങ്ങളിലായാണ് എം.പിമാർ സഞ്ചരിക്കുന്നത്. ഹത്രാസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനാണ് യാത്ര. യുപി ഡൽഹി അതിർത്തിയിൽ വൻ പൊലീസ് സന്നാഹം.
രാഹുലും പ്രിയങ്കയും വീണ്ടും ഹത്രാസിലേക്ക്; അതിർത്തിയിൽ വൻ പൊലീസ് സന്നാഹം - ഹത്രാസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി
ഹത്രാസിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനാണ് യാത്ര. യുപി ഡൽഹി അതിർത്തിയിൽ വൻ പൊലീസ് സന്നാഹം.

രാഹുൽ ഗാന്ധി വീണ്ടും ഹത്രാസിലേക്ക്; ഒപ്പം മുതിർന്ന നേതാക്കളും
രാഹുൽ ഗാന്ധി വീണ്ടും ഹത്രാസിലേക്ക്; അതിർത്തിയിൽ വൻ പൊലീസ് സന്നാഹം
ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനുള്ള ശ്രമം നടത്തുന്നത്. വ്യാഴാഴ്ച ഹത്രാസിലേക്ക് പോകാൻ ശ്രമിച്ച രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ വൻ പ്രതിഷേധമാണ് രാജ്യമെങ്ങും ഉയരുന്നത്.
Last Updated : Oct 3, 2020, 3:34 PM IST