ന്യൂഡൽഹി: കേന്ദ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അതിർത്തി സംരക്ഷിക്കാൻ ഇന്ത്യ ശക്തമാണെന്ന പ്രസ്‌താവനക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അതിർത്തിയിലെ അവസ്ഥ എല്ലാവർക്കും അറിയാമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഉറുദു കവിയായ മിർസ ഖാലിബിന്‍റെ രണ്ട് വരി കവിതയിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
അമിത് ഷായുടെ അതിർത്തി പരാമർശം; വിമർശനവുമായി രാഹുൽ ഗാന്ധി - കേന്ദ ആഭ്യന്തരമന്ത്രി അമിത് ഷാ
അതിർത്തി സംരക്ഷിക്കാൻ ഇന്ത്യ ശക്തമാണെന്ന അമിത് ഷായുടെ പ്രസ്‌താവനക്കെതിരെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ അതിർത്തി പരാമർശം; വിമർശനവുമായി രാഹുൽ ഗാന്ധി
ഇന്ത്യയുടെ പ്രതിരോധ നയം ആഗോള തലത്തിൽ സ്വീകാര്യത നേടിയിട്ടുണ്ടെന്നും യുഎസിനും ഇസ്രായേലിനും ശേഷം അതിർത്തികൾ സംരക്ഷിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് ലോകം സമ്മതിക്കുന്നുണ്ടെന്നും ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പ്രസ്‌താവനക്ക് എതിരെയാണ് വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തു വന്നത്.