ന്യൂഡല്‍ഹി: രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മ നിരക്കും ഉയര്‍ന്നിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങളുടെ മനോവീര്യം തകരുന്നതിനൊപ്പം സാമൂഹിക നീതി നശിപ്പിക്കുകയാണെന്നും രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.
വികസനമോ, നശീകരണമോ? ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
രാജ്യത്ത് വിലക്കയറ്റവും തൊഴില്ലില്ലായ്മയും ഇത്രയധികം മുമ്പ് ഉയര്‍ന്നിട്ടില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
വികസനമോ, നശീകരണമോ? ; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ബാങ്കുകളും ജി.ഡി.പിയും പ്രതിസന്ധിയിലാണ്. വിലക്കയറ്റവും തൊഴില്ലില്ലായ്മയും ഇത്രയധികം മുമ്പ് ഉയര്‍ന്നിട്ടില്ല. വികസനമാണോ നശീകരണമാണോ ഇതെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു. കൊവിഡ് പ്രതിരോധം, സാമ്പത്തിക സ്ഥിതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലെ കേന്ദ്ര നടപടികള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ നിരന്തര വിമര്‍ശനം തുടരുകയാണ്.